വാളയാര്‍: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്‌പോസ്റ്റില്‍ വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍ രാസവസ്തുക്കളാണ് ഈ മത്സ്യങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മോര്‍ച്ചറിയില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസ വസ്തുവാണ് ഫോര്‍മാലിന്‍
നേരത്തെ സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളില്‍ മീനിന് മുകളില്‍ മാരകമായ രാസവസ്തു വിതരണം ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാളയാര്‍ ചെക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ചെമ്മീന്‍ ലോഡാണ് ഈ പരിശോധനയില്‍ പിടിയിലായത്. എറണാകുളത്തേക്കുളള 4000 കിലോ മത്സ്യമാണ് വാളയാറില്‍ മത്സ്യമാണ് പിടികൂടിയത്േ. അതേസമയം ഇത്തരം 40 ഓളം മത്സ്യത്തിന്റെ ലോഡുകള്‍ കേരളത്തിലേക്ക് എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.