X

ദാവൂദ് ഇബ്രാഹീമിന് ഇനി തിരിച്ചുവരവില്ലെന്ന് മുന്‍ മുബൈ കമ്മീഷണര്‍

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്‍ പൊലീസ് മുന്‍ പൊലീസ് മേധാവി എം എന്‍ സിങ്. അദ്ദേഹം പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് സിങ് പറഞ്ഞത്. പിടികിട്ടാപ്പുള്ളിയാണെന്നു പരിഗണിച്ച് ദാവൂദിനെ വിട്ടുതരില്ലെന്നും പാകിസ്താന്‍ അദ്ദേഹത്തെ വധിക്കുമെന്നും സിങ് വ്യക്തമാക്കി.
മുംബൈയുടെയും മെട്രോപോളിറ്റന്‍ നഗരങ്ങളുടെയും പേടിസ്വപ്‌നമായിരുന്നു ദാവൂദ്. ഇത്തരം അധോലോക സംഘങ്ങള്‍ക്ക് പ്രാദേശിക പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും പിന്‍തുണയുമുണ്ടായിരുന്നു. മുംബൈ സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് കുറ്റവാളികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് തന്നെ ഏറെ വിഷമിപ്പിച്ചതായും അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായും സിങ് വ്യക്തമാക്കി.
1993ലെ മുബൈ സ്‌ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് എം എന്‍ സിങ്. സ്‌ഫോടന പരമ്പരയില്‍ മുഖ്യപ്രതിയാണ് ദാവൂദ്. സ്‌ഫോടനത്തില്‍ 257പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും 27 കോടിരൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായുമാണ് റിപ്പോര്‍ട്ട്.

chandrika: