X

നിക്ഷേപതട്ടിപ്പ് വീരന്‍ പ്രവീണ്‍ റാണ തട്ടിയത് കോടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; രക്ഷപ്പെടുത്തിയതോ ?

കോടികള്‍ നിക്ഷേപത്തിനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇന്നലെ കൊച്ചി കലൂരിലെ ഫ്‌ളാറ്റില്‍നിന്ന് തലനാരിഴക്കാണ ്ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയതാണെന്ന പരാതി വ്യാപകമാണ്. പൊലീസ് ഒരു ലിഫ്റ്റ് വഴി കയറിയപ്പോള്‍ പ്രതി മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയാണ് ഇയാള്‍. പ്രവീണ്‍, റാണ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലായി നൂറോളം ശാഖകള്‍ തുടങ്ങി വിനേദസഞ്ചാരത്തില്‍ നിക്ഷേപിച്ച് ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 45 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരുന്നു. കുറച്ചുകാലം ഇത് നല്‍കിയെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. സേഫ് ആന്റ് സ്‌ട്രോങ് എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. ബി.ടെക്കും എം.ബി.എയും നേടിയശേഷമായിരുന്നു തട്ടിപ്പിലേക്കിറങ്ങിയത്. മറ്റ് പലര്‍ക്കും ഇതില്‍ പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രമുഖരുടെ പിന്തുണ ഇതിന് പിന്നിലുണ്ടെന്നും സംശയിക്കുന്നുണ്ട്.
നൂറ് കോടിയുടെ തട്ടിപ്പാണ ്‌പൊലീസ് സംശയിക്കുന്നത്. സ്ത്രീകളെ വെച്ച് കെണിയൊരുക്കിയും പണംതട്ടിയതായി പരാതിയുണ്ട്. മൊത്തം 22 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കെ.പി പ്രവീണാണ് പേരുമാറ്റി വിശ്വാസ്യത സമ്പാദിച്ചത്.

webdesk14: