മൈസൂര്‍:പുള്ളിപ്പുലി ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ശ്രീരംഗപട്ടണയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം വീണ്ടും തുറന്നു.സന്ദര്‍കരുടെ സുരക്ഷ ഉറപ്പക്കാന്‍ ഉറപ്പക്കാന്‍ വനപാലകരെ വിന്യസിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഉദ്യാനം തുറന്നത്.13 അംഗ വനപാലകര്‍ ഉദ്യാനത്തില്‍ സ്ഥിരമായി പരിശോധന നടത്തും.വനം വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഒക്ടോബര്‍ 22 മുതല്‍ ഇതുവരെയുള്ള തീയതികളില്‍ അഞ്ചോളം തവണയാണ് ഉദ്യാനത്തില്‍ പുലിയെത്തിയത്.
പ്രതിദിനം ഉദ്യാനം അടച്ചിടുന്നത് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പുലിയെ പിടികൂടാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തിലാണ് അധിക്യതര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത.്
ഉദ്യാനത്തില്‍ പുലി ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ പടക്കം പൊട്ടിച്ച് ഉള്‍പ്പെടെ തിരച്ചില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു.ഉദ്യാനത്തിന് പുറമേ വിവിധയിടങ്ങളിലും വനം വകുപ്പ് തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. സംസ്ഥാന റിസര്‍വ് പോലീസ് സേനാംഗങ്ങളും തിരച്ചില്‍ പങ്കാളികളാണ്.മൈസൂരില്‍ എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു ഇടമാണ് വൃന്ദാവന്‍ ഉദ്യാനം.