X

സംസ്ഥാനത്തെ 11 വനമേഖലകളില്‍ കാട്ടുതീ സാധ്യത

 

തിരുവനന്തപുരം: സംസ്ഥാനത്ത് 11 വനമേഖലകളില്‍ കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വനംമന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ മേഖലകളില്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കാട്ടുതീയില്‍ മരണം സംഭവിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാട്ടിനുള്ളിലെ ട്രെക്കിംഗിന് താല്‍കാലിക നിരോധം ഏര്‍പ്പെുത്തിയിട്ടുണ്ട്. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന അനധികൃത ട്രെക്കിംഗിനെതിരേ ശക്തമായ നടപടി സ്വീകരിക്കും. ആതിരപ്പള്ളി വാടാമുറി വയലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍ 30 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു. കാട്ടുതീയില്‍ വന്യമൃഗങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കാട്ടുതീ മൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായത് 2011 ലാണ്. ആ വര്‍ഷം 5640 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയിലമര്‍ന്നത്. കഴിഞ്ഞ വര്‍ഷം 3753 ഹെക്ടര്‍ സ്ഥലം കാട്ടുതീയില്‍ കത്തിനശിച്ചതായും മന്ത്രി അറിയിച്ചു.

chandrika: