ഏതൊരു ഭാഷയും അതിന്റെ പദസമ്പത്ത് വര്‍ധിപ്പിക്കാന്‍ മറ്റ് ഭാഷകളില്‍ നിന്നു പദങ്ങള്‍ സ്വീകരിക്കാറുണ്ട്. നാം ഉപയോഗിക്കുന്ന സര്‍ബത്ത്, അലമാര എന്നിവയൊക്കെ ഇത്തരത്തില്‍ സ്വീകരിച്ചവയാണ്. അറബി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്, ഗ്രീക്ക്, സുറിയാനി, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് പദങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങളെ പരിചയപ്പെടാം.
ഇംഗ്ലീഷില്‍ നിന്നു സ്വീകരിച്ച പദങ്ങള്‍
ഡോക്ടര്‍, ബസ്, ചെക്ക്, സൂപ്രണ്ട്, നോട്ടീസ്, ഡയനാമോ, ടിക്കറ്റ്, സര്‍ക്കുലര്‍, സ്റ്റാമ്പ്, കോപ്പി, ബാലറ്റ് പേപ്പര്‍.
പേര്‍ഷ്യന്‍
സര്‍ബത്ത്, തക്കാളി, ഗുസ്തി, ത്രാസ്, ചര്‍ക്ക, ശരാശരി, ബസാര്‍, കുശാല്‍, അച്ചാര്‍, പീരങ്കി, ഇസ്തിരി, അബ്കാരി, സര്‍ക്കാര്‍, സവാരി, കാനേഷുമാരി, ഓഹരി, പൈജാമ, ലുങ്കി.
ഹിന്ദി
മിഠായി, പപ്പടം, ചലാന്‍, പഞ്ചായത്ത്, റവ, പടക്കം, പാറാവ്, പട്ടിണി, ചപ്പാത്തി, സാരി, ബംഗ്ലാവ്, ലാത്തി, ബന്ദ്.
അറബി
ഹാജര്‍, കടലാസ്, തഹസില്‍ദാര്‍, വക്കീല്‍, മാപ്പ്, നികുതി, തവണ, മസാല, ഹല്‍വ, ഖജനാവ്, ജില്ല, കച്ചേരി, താക്കീത്, സലാം, ജപ്തി, വസൂല്‍, ചന്ദനം, കാലി.
മറാത്തി
തപാല്‍, കിച്ചടി, സാമ്പാര്‍, ജിലേബി
സംസ്‌കൃതം
സന്തോഷം, ദു:ഖം, സുഖം, നഖം, ആഘോഷം, മാതാവ്, പിതാവ്, പുത്രന്‍, കല്‍പന, ആകാശം, വേദന, വൃക്ഷം, ഭൂമി, ജീവന്‍, ത്വക്ക്, സൗജന്യം, കളഭം, ഉദ്യോഗം, മണ്ഡലം.
ഫ്രഞ്ച്
കുശിനി, ബാങ്ക്, കഫേ, മേയര്‍.
ഡച്ച്
അപ്പോത്തിക്കിരി, കാര്‍ഡ്, തേയില, കോഫി
തല്‍സമവും തത്ഭവവും
മറ്റ് ഭാഷയില്‍ നിന്ന് യാതൊരു വ്യത്യാസവും വരുത്താതെ സ്വീകരിക്കുന്ന പദങ്ങളാണ് തല്‍സമങ്ങള്‍. എന്നാല്‍ അന്യഭാഷയിലെ പദങ്ങളെ സ്വന്തം ഭാഷയിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നവയാണ് തത്ഭവങ്ങള്‍. ഉദാ: ഹോസ്പിറ്റല്‍- ആശുപത്രി.