X

വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി: വൈദികന്‍ കോടതിയില്‍ കീഴടങ്ങി

കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന വൈദികന്‍ കോടതിയില്‍ കീഴടങ്ങി. പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ: തോമസ് താന്നിനില്‍ക്കും തടത്തിലാണ് ഇന്നലെ രാവിലെ വൈക്കം കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് വൈദികന്‍ മുങ്ങിയിരുന്നു.
സഭ അദ്ദേഹത്തെ വൈദിക വൃത്തിയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തനിക്ക് വിവാഹ വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് വൈദികന്‍ പീഡിപ്പിച്ചെന്നാണ് ബംഗ്ലാദേശില്‍ ജനച്ച ബ്രിട്ടീഷ് പൗരത്വമുള്ള 42കാരി കടുത്തുരിത്തി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ 12-ാം തീയതി കുമരകത്തെ റിസോര്‍ട്ടില്‍ വച്ച് കുളിക്കന്‍ കയറിയ തന്നെ മുറിക്കകത്തിട്ട് പൂട്ടിയ ശേഷം വൈദികന്‍ തന്റെ 16000 രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളുമായിമുങ്ങുകയായിരുന്നു.യുവതിയിപ്പോള്‍ കടുത്തുരുത്തി മഹിളാമന്ദിരത്തിലാണുള്ളത്. എന്നാല്‍ തന്റെ പണം തട്ടാനുള്ള ശ്രമമാണ് വിദേശ വനിത നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വൈദികന്‍ പൊലീസില്‍ പരാതി എത്തിച്ചിരുന്നു. രജിസ്റ്റേര്‍ഡ് തപാലിലായിരുന്നു സ്റ്റേഷനില്‍ പരാതിയെത്തിച്ചത്. യുവതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

chandrika: