X

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

webdesk14: