കാര്‍ അടക്കമ്മുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബഡമാക്കിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ്
അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി.
എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു,ദയവായി നിര്‍ദേശങ്ങള്‍ സ്വീകരിക്കുക,ഇത് അസംബന്ധമാണ്.അത് കൊണ്ട് ഇത് പുനര്‍പരിശോധിക്കണം കോടതി ആവശ്യപ്പെട്ടു.നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ? – കോടതി ചോദിച്ചു.എന്തുകൊണ്ട് ഇത്തരം ഉത്തരവുകള്‍ ഇന്നും നിലനില്‍ക്കുന്നു.ഇത് മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല കോടതി കുറ്റപ്പെടുത്തി.
അതേസമയം ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉത്തരവ് പുനര്‍പരിശോധിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് കോടതിയെ അറിയിച്ചു.