തൃശൂര്‍: പുതുക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25)യെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
ഇരുവരുടെയും ബന്ധം അനഘയുടെ വീട്ടുകാർ ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയാവുകയായിരുന്നു. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ആനന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.