ദുബായ്: ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ ഫോബ്‌സ് ഇറക്കിയ പട്ടികയില്‍ ആദ്യ 15ല്‍ 10 പേരും മലയാളികള്‍. പട്ടികയില്‍ ഇടംപിടിച്ച 30 പേരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമത്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവര്‍ക്കി, സുനില്‍ വാസ്വാനി, രവി പിള്ള, പിഎന്‍സി മേനോന്‍, ഡോ ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.
8.4 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തിയായി ഫോര്‍ബ്‌സ് പട്ടികയില്‍ പറയുന്നത്. മൂന്നാം സ്ഥാനത്താണ് ജെംസ് എജ്യൂക്കേഷന്‍ സ്ഥാപകനായ സണ്ണി വര്‍ക്കി. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍ പി ഗ്രൂപ്പ് സ്ഥാപകനായ രവി പിള്ള. 7.2 ബില്യണ്‍ ഡോളറാണ് രവി പിള്ളയുടെ ആസ്തി മൂല്യം.
വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ ഷംസീര്‍ വയലില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 1.3 ബില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി മൂല്യം. വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കെ പി ബഷീര്‍ ആണ് ഒമ്പതാം സ്ഥാനത്ത്.