X

യൂ ട്യൂബ് വിഡിയോയ്ക്ക് ലൈക്ക്;  12 ലക്ഷം രൂപ തട്ടിയതായി പരാതി

യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് ചെയ്ത് കൂടുതൽ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയതായി പരാതി. വെളിമുക്ക് പടിക്കൽ പൊറോട്ടിൽ മുഹമ്മദ് സാലിഹ് (23) ആണ് പരാതിക്കാരൻ, യൂട്യൂബ് വിഡിയോ ലൈക്കും ഷെയറും ചെയ്താൽ 50 രൂപ നൽകുമെന്ന് പറഞ്ഞാണ് ഇദ്ദേഹത്തെ ബന്ധ പ്പെടുന്നത്. തുടർന്ന് ഏതാനും ദിവസം ഇത്തരത്തിൽ ലഭിച്ചു.

തുക മുടക്കിയാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. തുടർന്ന് 5 ലക്ഷം രൂപ നൽകി. പിന്നീട് ഇരിക്കൂരിലുള്ള സുഹൃത്ത് മുഖേന 5 ലക്ഷവും നൽകി. ഇതിന് ശേഷം ഓരോ ലക്ഷം രൂപ വീതം 2 തവണയും നൽകി. എന്നാൽ ലാഭവിഹിതം ലഭിക്കാതായതോടെ അന്വേഷിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു പോകുകയായിരുന്നു. പിന്നീട് ഇവരെ കുറിച്ച് വിവരമില്ലാതായി. സാലിഹിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

webdesk14: