വിശാല പ്രതിപക്ഷ സഖ്യത്തിന് (ഇന്ത്യ) എല്ലാ വിധ പിന്തുണയും അർപ്പിക്കുന്നതായി പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു.
കുറിപ്പ്:
ഇനി ഇന്ത്യ.
ഇന്ത്യൻ നാഷണൽ ഡെവലെപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്. വിശാല പ്രതിപക്ഷ സഖ്യത്തിന് ഇനി ഇന്ത്യയെന്നാണ് പേര്.
പ്രതിപക്ഷ ഐക്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ സോണിയാ ഗാന്ധിയുമായും രാഹുൽജിയുമായും സംസാരിച്ചു. ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നയരൂപീകരണവും പോരാട്ടവും ശക്തമാക്കി പ്രതിപക്ഷം മുന്നോട്ട് പോകും. ഭാവി ഇന്ത്യ തിരസ്ക്കാരങ്ങളുടേതല്ല. ഉൾക്കൊള്ളലിന്റേതാണ്. ഐക്യത്തിന്റേതാണ്. ജനാധിപത്യത്തിന്റേതാണ്.
പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പ്രതീക്ഷകളോടെ മുന്നേറാം. നവ ഇന്ത്യയെ കെട്ടിപ്പടുക്കാം. തങ്ങൾ പറഞ്ഞു.