പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ നടത്തിയ റോഡ്‌ഷോയ്ക്ക് മുന്‍പ് ബുധനാഴ്ച രാത്രി റോഡ് ശുചീകരണത്തിന് ഉപയോഗിച്ചത് 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം. ജനസംഖ്യയില്‍ 30 ശതമാനം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ പോകുന്ന ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പ്രവര്‍ത്തനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വേണ്ടി റോഡുകള്‍ കഴുകാന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് വിഷയത്തില്‍ അധികൃതരുടെ വിശദീകരണം. വാരണാസി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 40 വാട്ടര്‍ ടാങ്കറുകളും 400 തൊഴിലാളികളും ശുചീകരണത്തിന് വിന്യസിക്കപ്പെട്ടിരുന്നു.
വാരണാസി ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം ആണെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 70 ശതമാനം വീടുകളില്‍ മാത്രമേ പൈപ്പ് ലൈനുകള്‍ ഉള്ളൂ. ബാക്കിയുള്ള കിണറുകളെ ആശ്രയിക്കുന്നു.ബന്ദല്‍ഖണ്ഡിലെ ബന്ദയില്‍ മോദി എത്തിയപ്പോളും അവിടെയുള്ള റോഡുകള്‍ കഴുകിയിരുന്നു.