ലോകത്തെ വിലമതിക്കുന്ന ക്ലബ്ബ് ഫുട്‌ബോളറും ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ മിഡ് ഫീള്‍ഡറുമായ പോള്‍ പോഗ്ബ മക്കയില്‍. പുണ്യ റമസാന്‍ ആരംഭിച്ചതോടെ വിശ്വാസ പരമായ കര്‍മ്മങ്ങള്‍ക്കായാണ് പോഗ്ബ മക്കയിലെത്തിയത്. മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച താരം ഇന്‍സ്റ്റഗ്രാമില്‍ മക്കയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
പരാഗ്വേ, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുമായി ജൂണില്‍ നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സ് ടീമില്‍ നിലവില്‍ പോഗ്ബയുണ്ടായിരിക്കെയാണ് റമസാന്‍ വ്രതമനുഷ്ഠിച്ച് ഈ 24കാരന്‍ മക്കയിലെത്തിയിരിക്കുന്നത്. ‘വളരെ മനോഹരമായ കാര്യം’ എന്നാണ് പോസ്്റ്റിനൊപ്പം പോഗ്ബ കുറിച്ചത്.
‘ഈ നല്ല മുഹൂര്‍ത്തത്തിന് നന്ദി പറയുന്നു, വീണ്ടും കാണാം മാഞ്ചെസ്റ്റര്‍’-മക്കയില്‍ നിന്നും തിരിക്കുന്ന സമയത്ത് പോഗ്ബ കുറിച്ചു. കഴിഞ്ഞ ആഴ്ച്ചയില്‍ യൂറോപ്പ് ലീഗ് ട്രോഫി നേടിയ മഞ്ചെസ്റ്റര്‍ യുനൈറ്റഡ് ടീമിലെ താരമായിരുന്നു പോഗ്ബ. യുവന്റസില്‍ നിന്നും റെക്കോര്‍ഡ് തുകക്കാണ് മാഞ്ചെസ്റ്ററിലേക്ക് ഈ വര്‍ഷം പൊഗ്ബ എത്തിയത്.