ദോഹ: വെസ്‌റ്റേണ്‍ യൂണിയന്‍ സിറ്റി എക്്സ്ചേഞ്ച് പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെ.എം.സി.സി. കോഴിക്കോട്് മംവാഖ് മലപ്പുറത്തെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചു.
ഒഴിവുദിനത്തില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ ഗ്യാലറികള്‍ക്ക് മുമ്പില്‍ നടന്ന അത്യന്തം ആവേശകരമായ രണ്ടാം സെമിഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ആധിപത്യം മംവാഖിന്റെ ബൂട്ടുകളിലായിരുന്നുവെങ്കിലും കോഴിക്കോട്് വേഗം താളം കണ്ടെത്തി.
പതിനാലാം മിനുട്ടില്‍ മംവാഖിന്റെ ജംഷാദ് നല്‍കിയ ക്രോസിന് ഹാമിദലി മനോഹരമായി തലവെച്ചുകൊടുത്തപ്പോള്‍ കോഴിക്കോടിന്റെ ഗോളി നിസ്സാഹയനായി. (1-0) ഗോള്‍ വഴങ്ങിയ കോഴിക്കോട് തിരിച്ചടിക്കാനുള്ള തന്ത്രങ്ങളുമായി പൊരുതിക്കളിച്ചു.
24ാം മിനുട്ടില്‍ സല്‍മാനിലൂടെ തിരിച്ചടിച്ചു. (1-1) രണ്ടാം പകുതി തുടങ്ങിയത് കോഴിക്കോടിന്റെ മുന്നേറ്റത്തോടെയായിരുന്നു. അറുപതാം മിനുട്ടില്‍ പന്ത്രണ്ടാം നമ്പര്‍ താരം അനീഷിന്റെ ഉഗ്രന്‍ ഷോട്ടുതിര്‍ത്തപ്പോള്‍ മലപ്പുറത്തിന്റെ ഗോളിക്ക് ഒന്നും ചെയ്യാനായില്ല(2-1). ഒരു ഗോളിന് പിന്നിലായ മംവാഖ് ഗോള്‍ മടക്കാനുള്ള സര്‍വശ്രമങ്ങള്‍ നടത്തിയെങ്കിലും കോഴിക്കോടന്‍ മേധാവിത്വത്തെ മറികടക്കാനായില്ല. അറുപത്തിയാറാം മിനുട്ടില്‍ മംവാഖ് താരത്തെ ഫൗള്‍ ചെയ്തതിന് കെ.എം.സി.സി. കോഴിക്കോടിന്റെ അനീഷിന് ചുവന്ന കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. 90 ാം മിനുട്ടില്‍ മംവാഖിന് ഗോള്‍ പോസ്റ്റിനടുത്തു നിന്നു ലഭിച്ച ഫ്രീകിക്ക് ശ്വാസമടക്കിപിടിച്ചു ദര്‍ശിച്ച ഗ്യാലറിയെ നിരാശപ്പെടുത്തി റിയാസിന്റെ അടി പുറത്തേക്കുപോയി.