X

ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോ പോളോ- ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്താല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരനിരയിലെ കളിക്കാരന്റെ വിയോഗം ആരാധകരെ ഒരു നിമിഷം ഞെട്ടിച്ചിരിക്കും.

ലോകം കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് പെലെ. തന്റെ ആദ്യ പ്രഫഷനല്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്‌സി അണിയുമ്പോള്‍ പെലെയ്ക്ക് പ്രായം വെറും പതിനാറു വയസ്സു മാത്രം. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അര്‍ജന്റീനയ്‌ക്കെതിരെ. വെച്ചെടി വെച്ചടി പടവുകള്‍ താണ്ടിയ താരം എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു. ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെയുടെ ചിറകിലേറി ബ്രസീല്‍ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി.

1962ല്‍ പരുക്കിനെത്തുടര്‍ന്ന് പെലെ ലോകകപ്പിനിടയില്‍ പിന്‍മാറി.ഇപ്പോള്‍ ലോകത്ത് നിന്നും. ഇനി ഓര്‍മ്മയിലേക്ക്…

webdesk13: