മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു. ആറുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രാജ്യത്തിനുവേണ്ടി 59ഓളം മത്സരങ്ങളാണ് താരം കളിച്ചത്. ഇതില്‍ നിന്നും 16 ഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റസിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും അദ്ധേഹം നേടികൊടുത്തു. ചെല്‍സിക്ക് വേണ്ടി കളിച്ച പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു