ലണ്ടന്‍: ഹൃദയത്തിലെ കുഴപ്പം കാരണം മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം സിനാന്‍ ബിതിഖി ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ലോണ്‍ അടിസ്ഥാനത്തില്‍ ഹോളണ്ടിലെ ഗോ അഹെഡ് ഈഗിള്‍സില്‍ കളിക്കുകയായിരുന്ന ബിതിഖിയെ, പരിശോധനയില്‍ കുഴപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി തിരിച്ചു വിളിക്കുകയായിരുന്നു. അപകടമൊഴിവാക്കാന്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ച 22-കാരന് ലോണ്‍ സ്‌കൗട്ടായി മാഞ്ചസ്റ്റര്‍ സിറ്റി ജോലി നല്‍കി. കളിക്കാരെ നിരീക്ഷിക്കാനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനുമുള്ള ചുമതലയാവും ഇനി ബിതിഖിക്ക് ഉണ്ടാവുക.
കൊസവോയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ വളര്‍ന്ന ബിതിഖി അറ്റാക്കിങ് മിഡ്ഫീല്‍ഡറായി ശ്രദ്ധ നേടിയിരുന്നു. കൊസവോ ദേശീയ ടീമിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും താരത്തിന് അന്തര്‍ദേശീയ തലത്തില്‍ അരങ്ങേറാന്‍ സാധിച്ചില്ല.