X

യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെ കാല്‍ കുടുങ്ങി; തൂങ്ങിക്കിടന്നത് ഒരു മണിക്കൂര്‍, രക്ഷപ്പെടുത്തി

കോഴിക്കോട് വടകരക്ക് സമീപം ഓര്‍ക്കാട്ടിരിയില്‍ യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കാലുകള്‍ യന്ത്ര ഭാഗത്ത് കുടുങ്ങി. മലപ്പുറം സ്വദേശി ഷംസുവാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.

യന്ത്രങ്ങള്‍ അഴിക്കുന്നതിനിടെ കമ്പികള്‍ക്കുള്ളില്‍ ഷംസുവിന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാനായത്. ആദ്യം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമം കാണാത്തതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

 

webdesk11: