അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (57) ആണ് മരിച്ചത്. ഭക്ഷ്യ വിഷബാധ മൂലമാണ് മരണമെന്നാണ് സംശയം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ മരിക്കുകയായിരുന്നു ശശീന്ദ്രന്‍.
ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവര്‍ അവശ നിലയിലാണ്. 4 പേര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. തൊഴിലാളികളില്‍ ഒരാളുടെ നില ഗുരുതരമാണ്.
എല്ലാവരും ചേര്‍ന്ന് വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. പിന്നാലെ എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇഡ്ഡലി കഴിച്ച 4പേരും ചികിത്സയിലാണ്. ഇവരെല്ലാം അബോധാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍.