X

തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികള്‍ മരിച്ചു

തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 3 കുട്ടികള്‍ മരണപ്പെട്ടു. 8 നും 13 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.

വ്യാഴാഴ്ച്ച പ്രഭാതഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യനില മോശമായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് കുട്ടികള്‍ ചികിത്സയിലുള്ള ആശുപത്രി സന്ദര്‍ശിച്ച ശേഷം തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ എസ് വിനീത് വ്യക്തമാക്കി.

Test User: