X

ഭക്ഷ്യവിഷബാധ; വയനാട്ടില്‍ 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പനിയും ഛര്‍ദിയും കാരണം മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. വിദ്യാര്‍ത്ഥികളെ കൈനാട്ടി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നുന്നതായാണ് വിവരം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ആയിരത്തോളം കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിലും 18 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഭക്ഷ്യവിഷബാധയേറ്റതുകൊണ്ടുത്തന്നെ അത് സ്‌കൂളില്‍ നിന്ന് ഏറ്റതാണോ എന്നാണ് അന്വേഷിക്കുന്നത്.

വൃത്തിയുള്ള സാഹചര്യമാണ് സ്‌കൂളിലെന്നാണ് ലഭിക്കുന്ന വിവരം. കേടുവന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ ലഭിച്ചിട്ടില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചശേഷം ഫലം വന്നാല്‍ കൂടുതല്‍ നടപടികളുണ്ടാകും.

 

webdesk17: