കൊല്ലത്ത് ഭക്ഷ്യവിഷബാധ. കൊല്ലത്ത് ചാത്തന്നൂരില്‍ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊറോട്ടയും വെജിറ്റബില്‍ കറിയും കൊടുത്തിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ എട്ടോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡില്‍ നിന്നാണ് ഭക്ഷണം വാങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. 9 വര്‍ഷത്തോളമായി ഈ ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് പരിശോധയില്‍ കണ്ടെത്തി.