സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പള്ളി റോഡ് ഡെയ്ല്‍ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ. 10 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാദയേറ്റു. രാവിലെ സ്‌കൂളിലെത്തിച്ച ബിരിയാണി കുട്ടികള്‍ക്ക് കൊടുക്കുന്നത് വൈകീട്ട് 6 മണിക്കാണ്. കൊടുമണ്ണിലുള്ള ക്യാരമല്‍ ഹോട്ടലില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചത്. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് വിതരണം ചെയ്ത ബിരിയാണി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രാവിലെ കൊണ്ടുപോയ ഭക്ഷണം വൈകീട്ട് വരെ വച്ചതാണ് കാരണമെന്നാണ് ഹോട്ടലുടമയുടെ വാദം. അതേ സമയം പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി. അടൂര്‍ ബൈപ്പാസിലെ അല്‍ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിയാണ് പൂട്ടിയ ഹോട്ടലുകള്‍. സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ രണ്ടുപേരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താത്തതാണ് ഇതിനെല്ലാം കാരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇനിയും എത്രപേര്‍ ഭക്ഷണം കഴിച്ചതിന്റെ പേരില്‍ മരണപ്പെടുമെന്ന് കണ്ടറിയണം.