നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാല ചേര്‍ത്ത സോഡ കുടിക്കുന്നതും രക്തസമ്മര്‍ദത്തിനും വൃക്കരോഗത്തിനും കാരണമാകുമെന്ന് വിദഗ്ദര്‍. നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും വിവിധ മസാലകള്‍ ചേര്‍ത്ത സോഡ കുടിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പ് ഇടക്കെപ്പോഴെങ്കിലും ബീച്ചില്‍ പോകുമ്പോള്‍ മാത്രമാണ് ഇവ കഴിച്ചിരുന്നത്.
ഒരു ദിവസം നമുക്ക് കഴിക്കാന്‍ പാടുള്ള ഉപ്പിന്റെ പരമാവധി അളവ് 5 ഴാ മാത്രമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദം ഉണ്ടാക്കുകയും അതോടൊപ്പം വൃക്കയെ വലിയ തോതില്‍ ബാധിക്കും.
ഉപ്പും മുളകും;
ഉപ്പിലിട്ട മാങ്ങയും കൈതചക്കയും സോഡയും എല്ലാം കഴിക്കാന്‍ തടിച്ചു കൂടിയ കുട്ടികളും മുതിര്‍ന്നവരും പതിവ് കാഴ്ചയാണ്. ഒരു കാലത്ത് വല്ലപ്പോഴും, വല്ല ബീച്ചില്‍ പോകുമ്പോഴോ മറ്റോ മാത്രമായിരുന്നു ഉപ്പിലിട്ടത് കഴ്ച്ചിരുന്നത്. ഇപ്പോള്‍ പ്രത്യേകിച്ച് നോമ്പ് കാലത്ത് അതൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.
കേരളീയരുടെ സാധാരണ ഭക്ഷണത്തില്‍ തന്നെ ഉപ്പിന്റെ അളവ് കൂടുതലുണ്ട്. ഉപ്പിലിട്ടതിന് ഇതിലും എത്രയോ മടങ്ങുണ്ടാവും.. ഇതെല്ലാം കൂടി വൃക്കകള്‍ക്ക് കൊടുക്കുന്ന പണി ചില്ലറ ഒന്നുമല്ല. മാത്രമല്ല നോമ്പെടുത്തു ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറവുള്ള സമയത്ത് ഉപ്പ് കൂടുതല്‍ പ്രശ്‌നക്കാരനാവും. പതിയെ രക്തസമ്മര്‍ദ്ധം കൂട്ടുക്കയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അത് കൊണ്ട് ഉപ്പിലിട്ടത് കൂടുതല്‍ കഴിക്കുന്നവര്‍ ജാഗ്രതൈ. നമ്മുടെ ആരോഗ്യം നമ്മളാണ് ശ്രദ്ധിക്കേണ്ടത്.