രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര വിദഗ്ധ സംഘം കേരളമുള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. കേന്ദ്രം സന്ദര്‍ശനം നടത്തുന്നത് കൊവിഡ് വ്യാപനം കൂടിയതും വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലുമാണ്.
കൊവിഡ് വ്യാപനം നിലനില്‍ക്കെ ഒമിക്രോണ്‍ വ്യാപനം കൂടി ആരംഭിച്ചതോടെ കൂടുതല്‍ കരുതലും പരിശോധനയും വേണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 400 മുകളിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ഒന്നര മുതല്‍ മൂന്ന് ദിവസമാണ് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ വേണ്ടിവരുന്നത്.