X

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ കോടതികള്‍ ഓണ്‍ലൈനായി പ്രവര്‍ത്തനം നടത്തണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോടതികളോട് ഓണ്‍ലൈനായി പ്രവര്‍ത്തനം നടത്താന്‍
കേരള ഹൈക്കോടതി സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചു. ആയതിനാല്‍ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓണ്‍ലൈനായാണ് ഇനി കേസുകള്‍ പരിഗണികുക.

അതേസമയം, ഒഴിവാക്കാന്‍ സാധിക്കാത്ത പ്രധാനപ്പെട്ട കേസുകളുടെ വാദം നേരിട്ട് കേള്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്. അത്തരം കേസുകളില്‍ 15ല്‍ കൂടുതല്‍ ആളുകളെ കോടതിമുറിയില്‍ അനുവദിക്കില്ല. പൊതുജനങ്ങള്‍ക്കും കോടതി മുറിയിലേക്കുള്ള പ്രവേശനത്തിന് അനുവാദമില്ല.

Test User: