ദോഹ: ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ മൂന്ന് വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വടക്ക് പടിഞ്ഞാറാന്‍ കാറ്റ് ഖത്തറില്‍ ശക്തമായി വീശുന്നുണ്ടെന്നും ഈ പ്രതിഭാസം മൂന്നാം തിയതിവരെ തുടരാനാണ് സാധ്യതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച രാത്രി കനത്ത പൊടിക്കാറ്റാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഖത്തറിലാകമാനം മൂടിക്കെട്ടിയ സാഹചര്യമാണ് ഇതുമുലം സൃഷ്ടിക്കപ്പെട്ടത്. ശക്തമായ കാറ്റും ഉയര്‍ന്ന തിരയും ഉണ്ടാവാനിടയുള്ളതില്‍ ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. പൊടിയോട് കൂടിയ കാറ്റുവീശുന്നത് കാരണം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാഴ്ചക്കുറവ് അനുഭവപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. കാലാവസ്ഥ സംബന്ധിച്ച പുതിയ വിവരങ്ങല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു. നിലവില്‍ രാജ്യത്ത് സംജാതമായിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ അരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് പൊതു ജനങ്ങള്‍ക്ക് ഏതാനും നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.