റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി ഇന്നു കോടതി പ്രസ്താവിക്കും.
റാഞ്ചിയിലെ പ്രത്യേക സിബിഐ ജഡ്ജി ശിവ്പാല്‍ സിങാണ് വിധി പുറപ്പെടുവിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി രണ്ടു തവണ വിധി പ്രസ്താവം മാറ്റിവെക്കുകയായിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ റാഞ്ചിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസില്‍ ലാലു ഉള്‍പ്പടെ 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ലാലുവിന് പരാമവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ തന്റെ പ്രായം എഴുപതു കഴിഞ്ഞെന്നും ശാരീരിക അവസ്ഥ പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ലാലുപ്രസാദ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലാലുവിനു വേണ്ടി പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഇന്നലെ കേസ് പരിഗണിക്കവെ ജഡ്ജി ശിവപാല്‍ സിങ് വെളിപ്പെടുത്തിയത് വിവാദമായിട്ടുണ്ട്.