X

അടുത്തത് നൂറു വര്‍ഷത്തിനിടെ രാജ്യം കാണാത്ത ബജറ്റ്; സസ്‌പെന്‍സ് ഒളിപ്പിച്ച് നിര്‍മല

ന്യൂഡല്‍ഹി: വ്യത്യസ്തത നിറഞ്ഞ ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. മുമ്പൊരു കാലത്തെയും പോലെയല്ലാത്ത, നൂറു വര്‍ഷത്തിടെ രാജ്യം കാണാത്ത ബജറ്റായിരിക്കും ഇത്തവണത്തേത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിഐഐ പാര്‍ട്ണര്‍ഷിപ്പ് 2020ല്‍ സംസാരിക്കവെയാണ് അവര്‍ ബജറ്റിനെ കുറിച്ച് സംസാരിച്ചത്. 2021 ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കപ്പെടുക.

‘നിങ്ങളുടെ നിര്‍ദേശങ്ങള്‍ എനിക്കയയ്ക്കൂ. ഒരര്‍ത്ഥത്തില്‍ ഇതുവരെ കാണാത്ത ഒരു ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കപ്പെടുക. നൂറു വര്‍ഷത്തിനിടെ രാജ്യം ഇതുപോലൊന്ന് കണ്ടിട്ടുണ്ടാകില്ല, പ്രത്യേകിച്ചും ഇതുപോലെ ഒരു മഹാമാരിക്ക് ശേഷം. ഈ വെല്ലുവിളിയില്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ ലഭിക്കാതെ അതു സാധ്യമാകില്ല’ – അവര്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ വലിപ്പം, ജനസംഖ്യ, ശേഷി എന്നിവ പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മികച്ച വളര്‍ച്ച കൈവരിക്കാനാകും. മറ്റു ചില രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും ആഗോള വര്‍ച്ചയുടെ എഞ്ചിന്‍ ആകും എന്നതില്‍ സംശയമില്ല. ആഗോള സാമ്പത്തിക ഉണര്‍വ്വിന്റെ പ്രധാനപ്പെട്ട ദാതാക്കളായി നാം മാറും- നിര്‍മല കൂട്ടിച്ചേര്‍ത്തു.

Test User: