X
    Categories: Newstech

5ജിയില്‍ പറപറന്ന് കൊച്ചി; സെക്കന്റില്‍ 1ജിബി വേഗത, 22മുതല്‍ തിരുവനന്തപുരത്തും

കൊച്ചി: കൊച്ചിയില്‍ 5ജി ലഭ്യമായതോടെ നെറ്റ് വര്‍ക്ക് വേഗത പറക്കുകയാണ്. സെക്കന്റില്‍ 1ജിബി വേഗതയാണ് കൊച്ചിയിലും ഗുരുവായൂരിലും ലഭിക്കുന്നത്. 22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജി ലഭ്യമായിത്തുടങ്ങും. 5ജി സൗകര്യമുള്ള ഫോണുകളിലാണ് ലഭിക്കുക.

റിലയന്‍സ് ജിയോയുടെ 5ജി സേവനമായ ‘ജിയോ ട്രൂ 5ജി’ ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 5ജി സേവനം കേരളത്തിന്റെ ആരോഗ്യ,വിദ്യാഭ്യാസ,വ്യവസായിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ടെല്‍ 5ജി കൊച്ചിയില്‍ പലയിടങ്ങളിലും ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി.

Test User: