മസ്‌കറ്റ്: ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. 20 ഒമാന്‍ റിയാല്‍ (ഏകദേശം നാലായിരത്തിനടുത്ത ഇന്ത്യന്‍ രൂപ) വരെ കുറഞ്ഞ നിരക്കില്‍ മസ്‌കറ്റിലേക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
ഒമാന്‍ എയര്‍ലൈനായ സലാം എയറില്‍ യാത്ര ചെയ്യുന്നതിനാണ് ഈ ആനുകൂല്യമുള്ളത്. ഈ ടിക്കറ്റുകളില്‍ ഏഴു കിലോ തൂക്കം വരുന്ന ഹാന്‍ഡ് ലഗേജും 20 കിലോ ചെക്ക് ഇന്‍ അലവന്‍സും അനുവദിക്കുന്നു.
ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഈ ആനുകൂല്യത്തോടെ യാത്ര ചെയ്യാനാവുക.