X

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞതോടെ 7,115 രൂപയിലെത്തി. ഇന്നലെ 80 രൂപ വര്‍ധിച്ച് 57120 രൂപയിലായിരുന്നു സ്വര്‍ണ വില.

ഈ മാസം ആരംഭിച്ച് ആറു ദിവസം പിന്നിടുമ്പോഴേക്കും സ്വര്‍ണവിലയില്‍ വീണ്ടും കയറ്റവും ഇറക്കവുമാണ് കാണുന്നത്. 57,200 രൂപയില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം 56,720 രൂപയിലേക്ക് താഴ്ന്നിരുന്നു. 57,040 രൂപയിലേക്കും പിന്നീട് 57,120 രൂപയിലേക്കും വര്‍ധിച്ച ശേഷമാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് അരശതമാനത്തോളം ഇടിവില്‍ 2,642 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

 

 

webdesk17: