പ്രളയം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവയിൽ ദുരിതമനുഭവിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 1,554.99 കോടി രൂപ സഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ കമ്മിറ്റിയാണ് എൻഡിആർഎഫ് ഫണ്ടിൽ നിന്ന് സഹായം അനുവദിക്കാൻ തീരുമാനിച്ചത്.
ആന്ധ്രാപ്രദേശിന് 608.08 കോടി, നാഗാലാൻഡിന് 170.99 കോടി, ഒഡീഷക്ക് 255.24 കോടി, തെലങ്കാനക്ക് 231.75 കോടി, ത്രിപുരക്ക് 288.93 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
ദുരന്തബാധിതരായ ജനങ്ങൾക്കൊപ്പം മോദി സർക്കാർ പാറ പോലെ ഉറച്ചുനിൽക്കുമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു