കൊച്ചി: പ്രളയത്തില്‍ നശിച്ച കാര്‍ഷികവിളകളുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനപ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. നിശ്ചിതദിവസങ്ങള്‍ക്കുളളില്‍ എയിംസ് പോര്‍ട്ടലിലൂടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കണമെന്നാണ് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മഴയുടെ കെടുതികള്‍ തുടരുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്നും നഷ്ടപരിഹാര നടപടികള്‍ സുതാര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നാളികേരം വിലയിടിവിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. നെല്‍കര്‍ഷകരുടെ നെല്ലെടുത്ത വകയില്‍ നല്‍കാനുള്ള കോടികള്‍ കൊടുത്തുതീര്‍ക്കാന്‍ ബാക്കിയാണ്. നെല്ലുസംഭരണം നടത്തി നാലുമാസം കഴിഞ്ഞ് ഒന്നാംവിളയിറക്കിയിട്ടു പോലും കടംവാങ്ങേണ്ട അവസ്ഥയിലാണ് നെല്‍കര്‍ഷകര്‍. പലജില്ലകളിലും കോടികള്‍ കൊടുത്തുതീര്‍ക്കാനുണ്ട്. ഇതിനായി സര്‍ക്കാര്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്നെടുത്ത വായ്പ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. നെല്ലുവില കൊടുത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും ആലപ്പുഴയിലും കോഴിക്കോട്ടും തൃശൂരും മലപ്പുറത്തും മേഖലാതലത്തില്‍ സ്വതന്ത്രകര്‍ഷകസംഘം ധര്‍ണനടത്തും.പഞ്ചായത്ത്തലത്തിലും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും സംഘടിപ്പിക്കും.
മെംബര്‍ഷിപ്പ് കാമ്പയിന്‍ ഊര്‍ജിതമാക്കാനും പഞ്ചായത്ത് കമ്മിറ്റികള്‍ ഓഗസ്റ്റ് 30നകം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ആലുവ മഹാനമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നയോഗം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു.കെ.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ഹാജി, സി. ശ്യാംസുന്ദര്‍, പി.പി ഇബ്രാഹിം മാസ്റ്റര്‍, സി.മുഹമ്മദ് കുഞ്ഞി, അഹമ്മദ് മാണിയൂര്‍, സി.അബ്ദുട്ടിഹാജി, വി.എം അബൂബക്കര്‍, ഒ.പി മൊയ്തു, നസീര്‍ വളയം, ആര്‍.എസ് മുഹമ്മദ് മോന്‍, ഇ.എസ് സഗീര്‍, മാഹിന്‍ അബൂബക്കര്‍, കെ.ടി.എ ലത്തീഫ്, കെ.പി ജലീല്‍, എം.അലിയാര്‍ മാസ്റ്റര്‍, എം.കെ അലി, മണക്കാട് നജുമുദ്ദീന്‍, ടി.എം ബഷീര്‍, മുഹമ്മദ് ഇരുമ്പുപാലം, എം.പി.എ റഹീം, പി.വീരാന്‍കുട്ടി, സി.വി മൊയ്തീന്‍ഹാജി, പി.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സി. അബൂബക്കര്‍ ഹാജി, ഹൈദ്രോസ് ഹാജി, എ.സി.കെ അബ്ദുല്ല, ടി.വി അസൈനാര്‍, വി.എ കുഞ്ഞുമുഹമ്മദ് സംസാരിച്ചു.