ലാഗോസ്: നൈജീരിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 74 ഉയര്‍ന്നു. നൈജീരിയന്‍ സംസ്ഥാനമായ എഡോയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം കസ്തിന, കദുന, ജിഗാവ എന്നിവിടങ്ങളില്‍ ബാധിച്ചതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. നിരവധിപേരെ കാണാനില്ലാതായതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് 30000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്കായി 28 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്.ബോട്ടുകളില്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെടുതിയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.