X

ഇന്നുവരെ നല്‍കാത്ത വിലക്കുറവില്‍ ഉല്‍പന്നങ്ങള്‍; വമ്പന്‍ വില്‍പന മേളയുമായി ആമസോണും ഫഌപ്കാര്‍ട്ടും

 

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫഌപ്കാര്‍ട്ടും ഷോപ്പിങ് മേള ആരംഭിച്ചു. ആമസോണ്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഫ്ഌപ്കാര്‍ട്ട് ദി ബിഗ് ബില്യണ്‍ ഡേ സെയിലുമാണ് ആരംഭിച്ചിരിക്കുന്നത്. ഷോപ്പിങ് മേള വഴി ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ആമസോണും ഫഌപ്കാര്‍ട്ടും വ്യക്തമാക്കുന്നു. കോവിഡിന്റെ പശ്ചാതലത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.

ടിവി, സ്മാര്‍ട്ട് ഫോണ്‍ വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. മുന്‍പൊരിക്കലും ലഭ്യമാകാതിരുന്ന അത്ര താഴ്ന്ന വിലയില്‍ ഉല്‍പന്നങ്ങള്‍ ഇത്തവണത്തെ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ലഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. എച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ എക്‌സ്‌ചേഞ്ചു ചെയ്യുക വഴി 13,000 രൂപ വരെ കിഴിവു നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കി.

ഫഌപ്കാര്‍ട്ടും വളരെ കുറഞ്ഞ വിലയില്‍ ദി ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ ഉല്‍പന്നങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കായിരിക്കും ഫഌപ്കാര്‍ട്ട് 10 ശതമാനം കിഴിവ് നല്‍കുക. പേടിഎം ഉപയോഗിച്ചുള്ള പര്‍ച്ചേസിങ്ങിനും ഇളവുകള്‍ നല്‍കും. സ്മാര്‍ട്ട് ഫോണുകള്‍ ഇന്നുവരെ നല്‍കിയിട്ടുള്ളതില്‍ വച്ചേറ്റവും താഴ്ന്ന വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നും ഫഌപ്കാര്‍ട്ട് പറയുന്നു.

web desk 1: