ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടി.വിലക്ക് ജനുവരി ഏഴ് വരെ തുടരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുകയായിരുന്നു. ഡിസംബര്‍ 31 രാത്രി 11:59വരെ താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.
ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ്19 രോഗബാധ രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണ്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ 20 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.