യുപിയിലെ ഉന്നാവോ ജില്ലയിലുള്ള ലക്‌നൗ ആഗ്ര എക്‌സ്പ്രസ്സ് റോഡില്‍ ഇന്ത്യന്‍ വ്യോമസേനയുടെ(ഐഎഎഫ്) യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകള്‍ റണ്‍വേയാക്കാന്‍ പറ്റുമോ എന്നതിന്റ പരീക്ഷണാടിസ്ഥാനത്തിലാണ് വിമാനങ്ങള്‍ ഹൈവേ റോഡില്‍ ലാന്റ് ചെയ്യുകയും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തത്.
വ്യോമസേനയുടെ നിരവധി മുന്‍നിര യുദ്ധ വിമാനങ്ങളായ മിറാഷ് 2000, സുഖോയ് 30, ചരക്കു വിമാനമായ എഎന്‍ 32, യാത്രാ വിമാനമായ സൂപ്പര്‍ ഹെര്‍ക്യൂള്‍സ് തുടങ്ങി നിരവധി വിമാനങ്ങളാണ് പരീക്ഷണ ലാന്റിങ് അഭ്യാസത്തില്‍ പങ്കെടുത്തത്. അഭ്യാസത്തിന്റെ ഭാഗമായി വിമാനം ലാന്റ് ചെയ്യുന്ന പ്രദേശത്ത് വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. പ്രകൃതി ദുരന്തമോ മറ്റോ സംഭവിക്കുകയാണെങ്കില്‍ ഭക്ഷണം വസിത്രം പോലുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ഇത്തരം അടിയന്തര ലാന്റിങിലൂടെ സാധിക്കും.
രാജ്യത്ത് റോഡ് ലാന്റിങ് നടത്തുന്ന ആദ്യത്തെ യാത്രാ വിമാനമാണ് സൂപ്പര്‍ ഹെര്‍ക്യൂള്‍സ്. 2015ല്‍ മിറാഷ് 2000 വിമാനം ആഗ്ര-ഡല്‍ഹി യമുനാ എക്‌സ്പ്രസ്സ് ഹൈവേയില്‍ ലാന്റിങ് നടത്തിയിരുന്നു. 2016ല്‍ ലഖ്‌നൗ ഹൈവേയില്‍ സുഖോയിയും, മിറാഷും ഇറങ്ങിയിരുന്നു.