X
    Categories: gulfNews

വന്ദേ ഭാരത്: സൗദി അറേബ്യയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്നും ഒമ്പത് വിമാന സര്‍വ്വീസുകള്‍ കൂടി അധികമായി പ്രഖ്യാപിച്ചു. സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വ്വീസുകളാണ് കേരളത്തിലേക്ക് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് പുതുതായി പ്രഖ്യാപിച്ച സര്‍വ്വീസുകള്‍. സെപ്തംബര്‍ 10ന് ഇന്‍ഡിഗോ, 13ന് എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് ദമ്മാമില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്നത്. 14ന് എയര്‍ ഇന്ത്യ തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തും. സെപ്തംബര്‍ 11ന് ദമ്മാം-വിയജവാഡ-ഹൈദരാബാദ്, ദമ്മാം-മംഗളൂരു, 12ന് ദമ്മാം-ലഖ്‌നൗ-ദില്ലി, 14ന് ജിദ്ദ-ഹൈദരാബാദ്, 15ന് ദമ്മാം-അഹമ്മദാബാദ്-മുംബൈ, ജിദ്ദ-ദില്ലി-ലഖ്‌നൗ എന്നിവയാണ് അധികമായി പ്രഖ്യാപിച്ച മറ്റ് സര്‍വ്വീസുകള്‍.

web desk 1: