X

ഇന്‍ഡിഗോ വിമാനത്തില്‍ സുരക്ഷാവീഴ്ച; യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. തിരിവനന്തപുരത്തേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് പ്രശ്‌നമുണ്ടായത്. 2022 ഡിസംബര്‍ 10നാണ് സംഭവം നടത്തത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള 6ഇ- 7339 എന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതിലാണ് യാത്രക്കാരന്‍ തുറന്നത്. ഇതുകണ്ട് മറ്റ് യാത്രക്കാര്‍ പേടിക്കുകയും പിന്നീട് സുരക്ഷാ പരിശോധനകള്‍ക്കു ശേഷം വിമാനം പോവുകയും ചെയ്യുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

webdesk14: