X

വിമാനം റാഞ്ചി അക്രമം നടത്താനുള്ള പദ്ധതി പൊളിച്ചു

ധാക്ക: വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് അക്രമം നടത്താനുള്ള തീവ്രവാദ പദ്ധതിയ്ക്ക് ബംഗ്ലാദേശ് പൊലീസ് തടയിട്ടു.
സംഭവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ എയര്‍ലൈനായ ബീമാനിലെ പൈലറ്റ് സബീര്‍ ഈനാമും കൂട്ടാളികളും പിടിയിലായി. ബംഗ്ലാദേശിലെ സ്വകാര്യ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിയിലായവര്‍ക്ക് ബംഗ്ലാ ഭീകരസംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമാനം ഇടിപ്പിച്ച് അക്രമം നടത്താനായിരുന്നു പദ്ധതി. രണ്ടു ഭീകര പദ്ധതികളാണ് ഇവര്‍ തയ്യാറാക്കിയിരുന്നത്. വിമാനം റാഞ്ചി യാത്രക്കാരെ തടവിലാക്കിയെങ്കിലും മധ്യേഷ്യന്‍ രാജ്യത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ മറ്റൊരു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ 1998ല്‍ ആണ് രൂപീകരിച്ചത്. 2005 ഫെബ്രുവരിയില്‍ സംഘടന നിരോധിച്ചു. പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമങ്ങളില്‍ കുടുങ്ങിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2005ല്‍ ബംഗ്ലാദേശിലെ 300 സ്ഥലങ്ങളില്‍ 500 ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി ഭീകരത സൃഷ്ടിച്ചിരുന്നു.
ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യന്‍ സിനിമാ താരം പ്രിയങ്ക ചോപ്രയും. വിനോദ-മാധ്യമ രംഗത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ 15-ാം സ്ഥാനത്തും ആദ്യ നൂറു പേരില്‍ 97-ാം സ്ഥാനവുമാണ് ചോപ്രയ്ക്ക്. ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി വിജയം കൈവരിച്ച ഒരു അഭിനേത്രിയാണ് ചോപ്ര എന്നതില്‍ തര്‍ക്കമില്ലെന്നും എബിസിയുടെ ക്വാണ്ടിക്കോയിലെ താരമെന്ന നിലയില്‍ ടെലിവിഷന്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും അമേരിക്കന്‍ ടെലിവിഷനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും എന്നാണ് ഫോര്‍ബ്‌സ് പ്രിയങ്കയെപ്പറ്റി പറയുന്നത്. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കല്‍ ആണ് പട്ടികയില്‍ ഒന്നാമത്. പോപ്പ് ഗായിക ബിയോണ്‍സ് അന്‍പതാം സ്ഥാനത്തുമുണ്ട്. മാധ്യമ-വിനോദ രംഗത്തെ പട്ടികയില്‍ നാലും 12ഉം സ്ഥാനമാണ് ഇരുവര്‍ക്കും.

chandrika: