X

ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനം പക്ഷിയുമായി കൂട്ടിയിടിച്ചു; തുര്‍ക്കിയില്‍ തിരിച്ചിറക്കി

പക്ഷിയുമായി കൂട്ടിയിടിച്ച് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന്, ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനം തുര്‍ക്കിയയില്‍ അടിയന്തിരമായി തിരിച്ചിറക്കി. തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് വിമാനം ഉടനെ ട്രാബ്‌സോണ്‍ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു പൈലറ്റ് അടിയന്തിര ലാന്റിങ് നടത്തുകയായിരുന്നു.

വിമാനത്തിന്റെ എന്‍ജിനുള്ളില്‍ മിന്നല്‍ അനുഭവപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് വിമാനം ട്രാബ്‌സോണ്‍ വിമാനത്താവളത്തിലേക്ക് മടങ്ങാനും അടിയന്തര ലാന്‍ഡിങ് നടത്താനും പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സെപ്തംബര്‍ ആറിന് ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈറ്റ് നമ്പര്‍ എക്‌സ്.വൈ 622 വിമാനമാണ് ക്യാപ്റ്റന്‍ തിരികെ അതേ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതെന്ന് ഫ്‌ലൈനാസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഫ്‌ലൈനാസ് ടീം സ്വീകരിച്ചിരുന്നതായും ഫ്ലൈനാസ് പറഞ്ഞു.

webdesk13: