ഫ്‌ലാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങ് വര്‍ധന. 1 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റ് പ്രോജക്റ്റിന് നേരത്തെ 1 ലക്ഷം ആയിരുന്നു ഫീസ്. ഇത് 20 ലക്ഷമായിട്ടാണ് കൂട്ടിയത്. പരിഷ്‌കരിച്ച നികുതിഘടന മുതല്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ 1 കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.
നിര്‍മാണസാമഗ്രികളുടെ വിലവര്‍ധവ് കാരണം സ്വഭാവികമായും ഫ്‌ലാറ്റുകളുടെ വില കൂട്ടേണ്ടിവരുമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് 7 രൂപയായിരുന്നു ഫീസ്, ഇപ്പോള്‍ 200 രൂപയാക്കിയിട്ടുണ്ട്.