X
    Categories: NewsWorld

സ്‌പെയിനിലെ മിന്നല്‍ പ്രളയം; 158 പേര്‍ മരണപ്പെട്ടു

വെള്ളപൊക്കത്തിന്റെ ആഘാതത്തിൽ നിന്ന് സ്പെയിൻ ഇപ്പോഴും കരകയറിയിട്ടില്ല. ദുരന്തത്തിൽ ഇതുവരെ 158 മരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ അ‍ഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്.

വെള്ളപൊക്കത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങൾ വീണ്ടും പഴയരീതിയിലെത്താൻ മാസങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സുനാമി കണക്കെയായിരുന്നു വെള്ളം കുതിച്ചുവന്നതെന്നാണ് റിപ്പോർട്ടുകൾ.

റോഡുകളിലെ കാറുകൾ ഒന്നിനു മുകളിൽ ഒന്നായി കുമിഞ്ഞുകൂടി. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു.

webdesk13: