X

സുരേന്ദ്രനില്‍ തീരില്ല; പതാക തലതിരിച്ച് ഉയര്‍ത്തി ബംഗാള്‍ സിപിഎം പിബി അംഗവും

കൊല്‍ക്കത്ത: ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസ്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കിട്ടു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം തിരുത്തി.

കേരളത്തില്‍ ഇന്ന് പതാക ഉയര്‍ത്തുന്നതില്‍ തുടങ്ങി ദേശീയ ഗാനം ആലപിക്കുന്നതില്‍ വരെ അബദ്ധങ്ങള്‍ നിറഞ്ഞ നടപടികളായിരുന്നു സിപിഎം, സിപിഐ, ബിജെപി മുതിര്‍ന്ന നേതാക്കള്‍ നടത്തിയത്. പ്രാദേശിക തലങ്ങളിലും ഇത്തരം വീഴ്ചകള്‍ ഒട്ടേറെയുണ്ടായി. ദേശീയ ഗാനം നോക്കിയാണ് വി മുരളീധരന്‍ ആലപിച്ചത്.

web desk 1: