X

പച്ചപതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പാക്കിസ്താന്‍ പതാകയുമായി സാമ്യമുള്ളതിനാല്‍ ചന്ദ്രാങ്കിത നക്ഷത്ര ഹരിതപതാകകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സയ്യിദ് വസീം റിസ് വിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

എന്നാല്‍ ഹര്‍ജിയില്‍ വാദം കോള്‍ക്കാന്‍ ജസ്റ്റിസുമാരായ എന്‍.വി രാമണ്ണ, അബ്ദുള്‍ നസീര്‍ എന്നിവര്‍ വിസമ്മതിച്ചു. മറ്റൊരു ബഞ്ച് പിന്നീട് ഹര്‍ജി പരിഗണിക്കും. പൊതുതാല്‍പ്പര്യഹര്‍ജികള്‍ ആരു പരിഗണിക്കണമെന്ന് തീരുമാനിക്കാള്ള അവകാശം ബെഞ്ചിനില്ല എന്നായിരുന്നു കോടതിയുടെ പ്രതികരണം. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ മതസ്ഥാപനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും അര്‍ദ്ധ ചന്ദ്രാങ്കിത നക്ഷത്ര ഹരിതപതാകകള്‍ വ്യാപകമാണന്നും ഇത് ശത്രൂ രാജ്യത്തിന്റെ പതാകയോട് സാമ്യമുള്ളതിനാല്‍ രാജ്യത്ത് അനുവദിക്കരുത് എന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.

ഇസ്ലാമിക വിശ്യാസവുമായി ബന്ധമില്ലാത്ത പതാകയാണിതെന്നും പതാക അനിസ്ലാമികമാണന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യത്തെ മദ്രസകളെ നിര്‍ത്തലാക്കി പൊതുവിദ്യാഭ്യസം മാത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് റിസവി ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചത് വിവാദമായിരുന്നു. ആള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോബോര്‍ഡ് തീവ്രവാദികളുടെ സംഘമാണന്ന വിവാദപ്രസ്താവനയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംഘപരിവാരവുമായി അടുത്ത ബന്ധമുള്ളയാളാണ് വസീം റിസവി.

chandrika: