X

തീരാവേദനയുടെ അഞ്ച് വര്‍ഷങ്ങള്‍; മധു അനുസ്മരണം നാളെ

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധുവിനെ നാളെ കേരള ആദിവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരിക്കും. മധു മരിച്ചതിന്റെ അഞ്ചാംവാര്‍ഷികത്തിലാണ് അനുസമരിക്കുന്നത്.

നാളെ രാവിലെ 11ന് മുക്കാലിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ ദേശീയവനിതാ കമ്മീഷന്‍ അംഗം ഡോ.പ്രമീളാദേവി, വാസന്തി നാഗരാജ്, രേഷ്മ കരിവേടകം (ഡി.എസ്.എസ്്്്പ്രസിഡന്റ്),വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, അമ്മിണി വയനാട്, ചിത്ര നിലമ്പൂര്‍, വാവ സുരേഷ്,സജി കൊല്ലം, ഫാ.അഗസ്റ്റിന്‍ വട്ടോളി,ഷൗക്കത്ത് അലി എരോത്ത്,സലിം മടവൂര്‍,മാരിയപ്പന്‍ നീളിപ്പാറ,സുധാകരന്‍ ചാര്‍വാകന്‍,അഡ്വ.സി.കെ.രാധാകൃഷ്ണന്‍,രാധാകൃഷ്ണന്‍ ചെങ്ങാട്ട്, വി.എം. മാര്‍സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

webdesk11: