ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ധാതിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പൂജാരിമാരായ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെയാണ് പോസ്‌കോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്.
മധുരം നല്‍കാമെന്ന് പറഞ്ഞ് ഇരുവരും പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവിച്ച കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ പിന്നീട് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
കുഞ്ഞിന് സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ മാതാവ് കാര്യം തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.